കട്ടപ്പന :എൻ .ജി. സി യുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക വിദ്യാർത്ഥി ഏകദിന ശില്പശാല കട്ടപ്പനയിൽ നടന്നു.
കേന്ദ്ര ഗവൺമെന്റിന്റെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികൾക്കാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ നൂറ്റമ്പതോളം പേർ പങ്കെടുത്തു.കട്ടപ്പന എ .ഇ ഒ യശോധരൻ കെ .കെ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഡി ഇ. ഒ മണികണ്ഠൻ അദ്ധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു.നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായ കൂൺ കൃഷി പരിശീലനത്തിന് ബൈജു വർഗീസ് നേതൃത്വം നൽകി.സ്‌കൂൾ ഹെഡ്മാസ്റ്റർ ബൈജു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എൻ. ജി സി ജില്ലാ കോർഡിനേറ്റർ സെബാസ്റ്റ്യൻ നേതൃത്വം നൽകി.