രാജാക്കാട്:കാനറാ ബാങ്ക് കോട്ടയം റീജിയനു കീഴിലുള്ള 50 മത് ശാഖ രാജാക്കാട്ട് ഉദ്ഘാടനം
ചെയ്തു. . രാജാക്കാട് ചമ്പക്കര ഷോപ്പിംഗ് മാളിലുള്ള പുതിയ ശാഖ അങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം നിർവഹിച്ചു.കാനറാ ബാങ്ക് ജനറൽ മാനേജർ കെ.എസ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം റീജിയണൽ ഹെഡ്
ഡി.എസ് അജയ് പ്രകാശ്, വി.എസ് ബിജു,ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ,വി.കെ മാത്യു,സജി കോട്ടക്കൽ, കിങ്ങിണി രാജേന്ദ്രൻ,
ബേബി വർക്കി,ജെയിംസ് തെങ്ങുംകുടിയിൽ, കെ.എ തോമസ്,എം.എൻ ഹരിക്കുട്ടൻ,ജോഷി കന്യാക്കുഴി, ഷാജി വയലിൽ,സിബി കൊച്ചു വള്ളാട്ട്,എം.എ ഷിനു,വി.കെ മോഹനൻ, കെ.പി സജീവ്, എം.ആർ അനിൽകുമാർ, ജമാൽ ഇടശ്ശേരിക്കുടി എന്നിവർ പ്രസംഗിച്ചു
കാനറ ബാങ്ക് രാജാക്കാട് ശാഖയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവ്വഹിക്കുന്നു