
അടിമാലി:ദേവികുളം താലൂക്ക് സഹകരണ ജീവനക്കാരുടെ സഹകരണ സംഘത്തിൽ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ കേരളാകോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻനേതൃത്വത്തിൽ മത്സരിച്ച സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. സംഘം പ്രസിഡന്റായി ഷിബുപോളി നെയും വൈസ് പ്രസിഡന്റായി വി .കെ ഷൈലജ യെയും തെരഞ്ഞെടുത്തു. ഷാനവാസ് എ എസ്, സുനിൽകുമാർ സി ബി,പത്മനാഭൻ എ, ആർ.ജ്ഞാനലീല,ബിജു പി വി, സൈജു വി എം, ഷീജമ്മ പി എ, അജീഷ് കുമാർ പി എം, അനുഷ കെമോഹൻ എന്നിവരാണ് ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.