babyvargheese
ബേബി വർഗ്ഗീസ്

തൊടുപുഴ: മഹാരാഷ്ടയിലെ നാസിക്കിൽ നടന്ന ദേശീയ വെറ്ററൻസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ബേബി വർഗ്ഗീസ് 2 സ്വർണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കി.100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക് , 100 മീ. ബ്രെസ്റ്റ സ്‌ട്രോക്ക് എന്നിവയിൽ സ്വർണ്ണവും 50 മീ. ബ്രെസ്റ്റ് സ്‌ട്രോക്കിൽ വെള്ളിയുമാണ് നേടിയത്. വണ്ടമറ്റം അക്വാറ്റിക് സെന്ററിലെ മുഖ്യപരിശീലകനും കേരള അക്വാറ്റിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാണ്.കഴിഞ്ഞ 32 വർഷമായി സംസ്ഥാന ദേശീയ അന്തർദ്ദേശീയ നീന്തൽ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്ത്നിരവധി മെഡലുകൾ നേടി വരുന്നു.