പീരുമേട്:പരുമലതീർത്ഥാടക കാൽ നടയാത്രക്ക് ഏലപ്പാറയിൽ സ്വീകരണംനൽകി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കാൻ ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വൈദികരുടെ നേതൃത്വത്തിൽ കബറിങ്കലേയ്ക്കുള്ള കാൽനട തീർഥയാത്രയാണ് യാത്രയുടെ രണ്ടാം ദിവസമാണ്എലപ്പാറയിൽ എത്തിയത്.തീർഥാടന കേന്ദ്രമായ പുറ്റടി കർമ്മേൽ കുരിശുമലയിൽ നിന്നാണ് തീർത്ഥയാത്ര ആരംഭിച്ചത്. വാഴൂർ സോമൻഎം.എൽ.എ തീർഥയാത്രയെ സ്വീകരിച്ചു.