തൊടുപുഴ: 25ന് പീരുമേട്ടിൽ ചേർന്ന ജില്ലാ മുസ്ലിംലീഗ് കൗൺസിൽ തീരുമാനം അനുസരിച്ച് ജില്ലാ മുസ്ലിംലീഗ് കമ്മറ്റിയിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയതായി സംസ്ഥാന മുസ്ലിംലീഗ് ഓഫീസിൽ നിന്ന് അറിയിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പി.എം. അബ്ബാസിനെയും ദേശീയ കൗൺസിൽ അംഗമായി കെ.എസ്. മുഹമ്മദ് കുട്ടിയെയും നോമിനേറ്റ് ചെയ്തു. ജില്ലാ കമ്മിറ്റിയിൽ നിലവിലുള്ള ഭാരവാഹികളോടൊപ്പം താഴെ പറയുന്നവരെകൂടി സഹ ഭാരവാഹികളായി തിരഞ്ഞെടുത്തു. അഡ്വ: ഇ.എസ്. മൂസ (വൈസ് പ്രസിഡന്റ്), മൊയ്തു കുനിയിൽ (വൈസ് പ്രസിഡന്റ്), പി.എം.എ റഹീം (സെക്രട്ടറി), ടി.എച്ച്. അബ്ദുൽ സമദ് (സെക്രട്ടറി), കെ.എം. സുധീർ (സെക്രട്ടറി). മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് എം.എസ് മുഹമ്മദ്, എസ്.എം ഷരീഫ്, സലിം കൈപ്പാടം എന്നിവരെയും തൊടുപുഴ മണ്ഡലം യു.ഡി.എഫ് ചെയർമാനായി ടി.എസ്. ഷംസുദ്ധീനെയും മുസ്ലിംലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായി കെ.എച്ച്. അബ്ദുൽജബ്ബാർ (തൊടുപുഴ), ടി.എം. സിദ്ധീഖ് (അടിമാലി), ഏന്തയാർ കുഞ്ഞുമോൻ (കുമളി), അനീഫ അറക്കൽ (വെള്ളത്തൂവൽ) എന്നിവരെയും നാമനിർദേശം ചെയ്തു.