കട്ടപ്പന :ജില്ലയോട് ഇടതുപക്ഷ ഗവർമെന്റ് സ്വീകരിച്ച വഞ്ചനാപരമായ സമീപനം തുടരുന്നതിന്റെ നേർക്കാഴ്ചയാണ് സി എച്ച് ആർ വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ വ്യക്തമാകുന്നതെന്ന് ഡീൻ കുര്യാക്കോസ്എം.പി. ജില്ലക്കെതിരായി ഇത്തരത്തിൽ ഒരു വിധി വന്നത് സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്വത്തിന്റെ ഫലമാണ്. സർക്കാരിന് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ഐക്യ ജനാധിപത്യ മുന്നണി തെറ്റിദ്ധരിപ്പിക്കുന്നു എന്നു പറഞ്ഞു. ഒടുവിൽ ഇടക്കാല ഉത്തരവ് ജനങ്ങളെ കുടിയിറക്ക് ഭീതിയിലേക്ക് തള്ളിവിടുകയാണ്. ചോദിച്ചു വാങ്ങിയ ഈ ഉത്തരവിന്റെ ഉത്തരവാദിത്വം ഇടതുപക്ഷ ഗവൺമെന്റിനും ഇടതുപക്ഷ നേതാക്കൾക്കുമാണ് . ഏകീകൃതമായ ഒരു നിലപാട് പറയാൻ സർക്കാർ പരാജയപ്പെട്ടതാണ് ആശങ്കാജനകമായ ഈ വിധി ഉണ്ടായത്. നാടിനെ ഇരുട്ടിലാഴ്ത്തുന്ന ഈ നിലപാട് സംസ്ഥാന സർക്കാർ തുടർന്നാൽ അന്തിമവിധിയും ഇത്തരത്തിലുള്ളതാകും. എങ്കിൽ കേരളം കണ്ട ഏറ്റവും വലിയ കുടിയിറക്കിന് നാട് സാക്ഷിയാകും എന്നും എംപി കട്ടപ്പനയിൽ പറഞ്ഞു.