തൊടുപുഴ: കിണറ്റിൽ വീണ പൂച്ചക്കുഞ്ഞിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷപെടുത്തി. ഇന്നലെ രാവിലെ 11.25നാണ് തൊടുപുഴ അമ്പലം റോഡിൽ ആർ.കെ.പിള്ളയുടെ കിണറ്റിൽ പൂച്ച അകപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ നേതൃത്വത്തിൽ അനിൽ നാരായണൻ, ബിനോദ് എം.കെ, ജസ്റ്റിൻ ജോയ്, ഷാജി പി.ടി എന്നിവർ സ്ഥലത്തെത്തി പൂച്ചയെ കിണറ്രിൽ നിന്ന് ജീവനോടെ പുറത്തെടുത്തു.