പീരുമേട്: സി.എസ്. ഐ ഈസ്റ്റ് കേരള മഹാ ഇടവക പീരുമേട് സഭാ ജില്ല ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.
ഏലപ്പാറ സി എസ് ഐ ഹോളി ട്രിനിറ്റി പള്ളിയിൽ ജസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു.ക്വയർ ഫെസ്റ്റിൽപുരോഹിതൻമാർ സഭാശുശ്രൂഷകർ, ഗായക സംഘ പ്രതിനിധികൾ ഉൾപ്പെടെപങ്കെടുത്തു. ഫെസ്റ്റിവലിൽ 25 വർഷത്തിൽ അധികമായി ഗായകസംഘത്തിൽ ശുശ്രൂഷ ചെയ്യുന്നവരെ ആദരിച്ചു. ഫാ.എ. ടി ജോൺ അദ്ധ്യക്ഷനായിരുന്നു.ഫാ. ജോർജ് ജോസഫ്, മഹേഷ് ടി എം,ജസ്റ്റിൻ ജോർജ്, ജീനാമേരി, ജാൻസി, എബനേസർ . ലിജു എബ്രഹാം. ടിന്റു ജോർജ്. കെ കെ ജോണി .അജീഷ് ജോർജ്. എന്നിവർ നേതൃത്വം നൽകി.