
പീരുമേട്: കൊട്ടാരക്കര, ഡിണ്ടുക്കൽദേശീയപാത 183 ൽ പീരുമേട് മത്തായി കൊക്കക്ക് സമീപം കനത്ത മഴയിൽ തകർന്ന പാതയുടെ സംരക്ഷണഭിത്തി യുടെ നിർമ്മാണം ആരംഭിച്ചു. ആറു മാസത്തിന് മുൻപ് ശക്തമായ മഴയിൽ സംരക്ഷണഭിത്തിയും സമീപത്തെ മണ്ണും ഒലിച്ചു പോകുകയായിരുന്നു. റോഡിന്റെ സംരക്ഷണഭിത്തി തകർന്നു മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമ്മിക്കുവാൻ നടപടി വൈകിയതിൽ വ്യാപക പ്രതിഷേധം ശക്തമായിരുന്നു.മഴയിൽ വെള്ളക്കെട്ട് രൂപപെട്ടതോടെയാണ്‌തേനി, ഡിണ്ടുക്കൽ ദേശീയപാതയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു പോയത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം അപകട ഭീഷണിയിലായി.
തുടർന്ന് വൺവേ സംവിധാനത്തിലാണ് വാഹനഗതാഗതം തുടർന്ന് വരുന്നത്. സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് 6മാസം കഴിഞ്ഞിട്ടും ഇത് പുനർനിർമ്മിക്കാൻ വൈകിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് ദേശീയപാത വിഭാഗം ഈ തകർന്ന ഭാഗത്തെ സംരക്ഷണഭിത്തി നിർമ്മാണപ്രവർത്തനം ആരംഭിച്ചത്. മണ്ഡലകാലംആരംഭിക്കാനിരിക്കെയാണ് വളരെ വേഗത്തിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത് ഒരുമാസത്തിനുള്ളിൽ സംരക്ഷണഭിത്തിയുടെ പണികൾ പൂർത്തിയാക്കാനാണ് ദേശീയ പാത വിഭാഗത്തിന്റെ തീരുമാനം.