തൊടുപുഴ: യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അനുശോചിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ യാക്കോബായ സഭയെ മുന്നോട്ടു നയിക്കാൻ ധീരമായ നേതൃത്വം നൽകി. ദീർഘനാളത്തെ ബന്ധമാണ് അദ്ദേഹവുമായുണ്ടായിരുന്നത്. ബാവയുടെ വേർപാട് തീരാ നഷ്ടമാണുണ്ടാക്കുന്നതെന്നും പി. ജെ.ജോസഫ് പറഞ്ഞു.