
തൊടുപുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേൽ ജന്മദിനവും ആചരിച്ചു. പുഷ്പാർച്ചനക്കു ശേഷം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനംഡി. സി. സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ നേട്ടങ്ങൾ രാജ്യത്തിന് സമ്മാനിച്ച സമാനതകളില്ലാത്ത വ്യക്തിത്വം ആയിരുന്നു ഇന്ദിരയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .എസ് .അശോകൻ മുഖ്യപ്രഭാഷണം നടത്തി .മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ .പൗലോസ്, നേതാക്കളായ എൻ.ഐ.ബെന്നി, ടി.ജെ. പീറ്റർ, വി.ഇ.താജുദ്ദീൻ, ജോസ് ഓലിയിൽ, ജോയി മൈലാടി , ജിജി അപ്പ്രേം തുടങ്ങിയവർ പങ്കെടുത്തു.