തൊടുപുഴ: നായർ സർവ്വീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണ പുതുക്കി തൊടുപുഴ ശ്രീകൃഷ്ണവിലാസം എൻ .എസ് .എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു. കരയോഗമന്ദിരത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ കെ കൃഷ്ണപിള്ള പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം പ്രസിഡന്റ് ജയൻ. ആർ,സെക്രട്ടറി ടി .കെ സുധാകരൻ നായർ,വൈസ് പ്രസിഡന്റ് വി .കെ കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി സന്തോഷ്, ട്രഷറർ ശിവരാമൻ നായർ,മഹിളാ സമാജം സെക്രട്ടറി ജയശ്രീ രാജീവ് എന്നിവർ സംസാരിച്ചു.