കുമളി: ഇടുക്കി ജില്ലാ ശാസ്ത്രമേള നാളെ കുമളിയിൽ നടത്തും. ജില്ലാ മത്സര വിജയികൾ 15,16 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ഐ .ടി, പ്രവർത്തി പരിചയം എന്നീ 5 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.രാവിലെ 10ന് വാഴൂർ സോമൻ എം എൽ എ മേള ഉദഘാടനം ചെയ്യും. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽപങ്കെടുക്കും. 2400 കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത് . ജി വി എച്ച് എസ് എസ് കുമളിയിൽ പ്രവർത്തി പരിചയം, ജി എച്ച് എസ് എസ് അമരാവതിയിൽ ഗണിതവും സാമൂഹ്യ ശാസ്ത്രവും അട്ടപ്പള്ളം സെന്റ് തോമസ് സ്‌കൂളിൽ ശാസ്ത്രം, മുരിക്കടി എം എ ഐ സ്‌കൂളിൽ ഐ ടി മേളയും നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു സമ്മാനദാനം നിർവഹിക്കും.