തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയിൽ ചെറായിക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ബിജു മാധവൻ,​ വൈസ് ചെയർമാൻ ആർ. ബാബുരാജ്,​ കൺവീനർ പി.​ടി. ഷിബു,​ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്,​ എ.ബി. സന്തോഷ് എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സ്മിത ഉല്ലാസ് വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഗീത ബാബുരാജ് (പ്രസിഡന്റ്),​ അജിത ഷാജി (സെക്രട്ടറി),​ ശോഭന രാജു (വൈസ് പ്രസിഡന്റ്),​ സരിത ദിലീപ് (ട്രഷറർ),​ ഉഷ സാബു, നിഷ ഗണേശൻ,​ ലത ഭായി, രജിത ഷൈൻ, ശോഭ ബിജു (കമ്മിറ്റി അംഗങ്ങൾ)​,​ സ്മിത ഉല്ലാസ്, മൃദുല വിശ്വംഭരൻ, സുലോചന ബാബു (കേന്ദ്ര സമിതി അംഗങ്ങൾ) ​എന്നിവരെയും തിരഞ്ഞെടുത്തു. വനിതാ സംഘം പ്രസിഡന്റ് ഗിരിജാ ശിവൻ സ്വാഗതവും ഖജാൻജി ഗിരിജാ സുജാതൻ നന്ദിയും പറഞ്ഞു.