കട്ടപ്പന: നഗരസഭാ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടന്നു.
സ്ത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ, വിദ്യാർത്ഥികളുടെ ആരോഗ്യം ആയുർവേദത്തിലൂടെ, തൊഴിൽ മേഖലയിലുള്ളവർക്ക് ആയുർവേദത്തിലൂടെ ആരോഗ്യം, എന്നിവയാണ് ആയുർവേദ ദിനാചരണത്തിന്റെ മുദ്രാവാക്യങ്ങൾ.
കട്ടപ്പന നഗരസഭ ഗവ. ആയുർവേദ ഡിസ്‌പെൻസറിൽ നടന്ന ആയുർവേദ ദിനാചരണം നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ സന്ദീപ് കരുൺ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ ബേബി, നഗരസഭ കൗൺസിലർമാരായ സോണിയ ജെയ്ബി,ധന്യ അനിൽ, പ്രശാന്ത് രാജു, തങ്കച്ചൻ പുരിയിടം, സിസ്റ്റർ ജയിൽസ് കുന്നേൽ, മറ്റ് ആയുർവേദ ഡോക്ടർമാർ, ഡിസ്‌പെൻസറി ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.