pf

കണ്ണൂർ:പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും.അഞ്ചിന് വൈകീട്ട് മൂന്നിന് ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ പി .എഫ് പെൻഷൻകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. വി.ശിവദാസൻ എം.പി മുഖ്യപ്രഭാഷണം നടത്തും.മുൻ എം.എൽ.എ എം.വി.ജയരാജൻ അദ്ധ്യക്ഷത വഹിക്കും.ആറിന് രാവിലെ ഒൻപതരക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് 11. 30ന് പ്രതിനിധിസമ്മേളനം നടക്കും.വാർത്താ സമ്മേളനത്തിൽ ഐ.വി.ശിവരാമൻ,ടി.പി.ഉണ്ണിക്കുട്ടി, കെ.പി.പത്മനാഭൻ, എം.ധർമ്മജൻ, സി.പ്രഭാകരൻ എന്നിവര്‍ പങ്കെടുത്തു.