
കാഞ്ഞങ്ങാട്: എൻ.സി.സി. 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം ബി.ഡബ്ല്യു.എഫ്. ഡിസ്‌പെൻസറിയുമായി സഹകരിച്ചു കൊണ്ട് സ്വച്ഛത ഹി സേവ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയും പരിസരവും ശുചീകരിച്ചു. ആശുപത്രി പരിസരത്ത് നിന്നും രണ്ട് ക്വിന്റൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. നൂറ് കാഡറ്റുകൾ പങ്കെടുത്ത ശുചീകരണ പരിപാടി ഡോ.മുഹമ്മദ് ഇർഫാദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ കെ.വിശ്വനാഥ് മുഖ്യ പ്രഭാഷണം നടത്തി. എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. വി.വി.നന്ദന സ്വാഗതവും അണ്ടർ ഓഫീസർ പ്രണവ് പൊതുവാൾ നന്ദിയും പറഞ്ഞു. സന്തോഷ് കുമാർ, ഗോപിക രവീന്ദ്രൻ, സൂര്യ സുരേഷ് എന്നിവർ നേതൃത്വം നൽകി.