
തലശ്ശേരി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ബ്ലോക്കിന്റെ സഹകരണത്തോടെ തലശ്ശേരി പെൻഷൻ ഭവനിൽ നടത്തിയ ബോധവത്കരണം തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷ ഉദ്ഘാടനം ചെയ്തു. ഗവ.ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ.വി.വാസന്തി വിശിഷ്ടാതിഥിയായി. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അദ്ധ്യക്ഷത വഹിച്ചു. സർവീസ് പെൻഷനേഴ്സ് യൂനിയൻ സെക്രട്ടറി വി.എം.ചന്ദ്രൻ, ജില്ല വൈസ് പ്രസിഡന്റ് ടി.ആർ.സുശീല എന്നിവർ സംസാരിച്ചു. എം.സി.സി.എസ് സെക്രട്ടറി ടി.എം.ദിലീപ് കുമാർ സ്വാഗതവും പി.കെ. രത്നാകരൻ നന്ദിയും പറഞ്ഞു.ഡോ.ഹർഷ ഗംഗാധരൻ ക്ലാസിന് നേതൃത്വം നൽകി.
രണ്ടാം ദിവസമായ ഇന്ന് നടാൽ വിജ്ഞാനദായിനി വായനശാലയുടേയും നാളെ പയ്യന്നൂർ കോഓപറേറ്റീവ് കോളജിന്റെയും ആഭിമുഖ്യത്തിൽ ക്ലാസ് നടക്കും.