photo

പയ്യാവൂർ:ചാമക്കാൽ ഗവ.എൽ.പി സ്കൂളും വൈ.എം.സി എ വനിതാ ഫോറവും ചേർന്ന് ഗാന്ധി സ്മൃതിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ ഇ.പി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി എ സബ് റീജിയണൽ ചെയർമാൻ ബെന്നി ജോൺ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചിത്രകാരൻ തോമസ് കാളിയാനിയുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും ഗാന്ധിജിയുടെ ചിത്രം വരച്ചു. വൈ.എം.സി എ വനിത ഫോറം പ്രസിഡന്റ് കെ.എ.ആൻസി ,എൽസമ്മ സിറിയക്, ബന്നി ചേരിക്കത്തടത്തിൽ, ജോസ് മണ്ഡപത്തിൽ, ഷാജി പാറമ്പുഴയിൽ, ആന്റണി പുളിയമാക്കൽ, മഞ്ജു പ്രിൻസ് അയ്യങ്കനാൽ, എൽസമ്മ സിറിയക്, സാലി ബെന്നി, ആനി തെക്കേടത്ത്,സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വയോജന ദിനത്തിന്റെ ഭാഗമായി തങ്കമ്മ പുതുക്കുളത്തിലിനെ ആദരിച്ചു.