road

നീലേശ്വരം: തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സ്യബന്ധന വകുപ്പിന്റെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി അഴിത്തല അംഗൻവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എം.എൽ.എ അറിയിച്ചു. നേരത്തെ പ്രസ്തുത റോഡിന്റെ നവീകരണത്തിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യബന്ധന-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എം.എൽ.എ നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ് മുഖേന പ്രവർത്തിക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.സാങ്കേതികാനുമതിയും ടെൻഡർ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കി പ്രവൃത്തി എത്രയും വേഗം നടപ്പിലാക്കാൻ എം.എൽ.എ ഹാർബർ എൻജിനീയറിംഗ് വിഭാഗത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.