viojanam

പേരാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. വയോജനദിനാചരണവും ബ്ലോക്ക് കൺവെൻഷനും പേരാവൂരിൽ കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. പി.യു കണ്ണൂർ ജില്ല ജോയിന്റ് സെക്രട്ടറി കെ.എം.ബാലചന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജോസ് അലക്സാണ്ടർ വയോജനദിന സന്ദേശം നൽകി. സെക്രട്ടറി എം.വി.മുരളീധരൻ,പി.തങ്കപ്പൻ,പി.പി.വ്യാസ്ഷ,കെ.ബാലകൃഷ്ണൻ, എൻ. വിജയൻ, കെ.കെ. കുഞ്ഞിക്കണ്ണൻ, എം.ബാലകൃഷ്ണൻ, വി. എ.ശിവദാസൻ, എം. അനന്തൻ, പി.സരോജിനി, വി.വി.വത്സല , എം.രാജൻ, ജോർജ് മാത്യു, വി.രഘുനാഥൻ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.