
ഇരിട്ടി : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്നും വിരമിച്ച മുതിർന്ന പ്രവർത്തകരെ ആദരിച്ചു. പി.എൻ.കരുണാകരനെ ബ്ലോക്ക് പ്രസിഡന്റ് ജെ.ആർ.അനിൽകുമാർ, പൂവാടൻ കണ്ണനെ ജില്ലാ സെക്രട്ടറി എൻ.വി.മോഹനൻ, കെ.അച്ചുതമാരാറെ വാർഡ് കൗൺസിലർ ജയലക്ഷ്മി, കെ.വിശ്വനാഥനെ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് എ.പത്മനാഭൻ എന്നിവർ ആദരിച്ചു.കിഴൂർ നിവേദിതാ വിദ്യാലയത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജെ.ആർ. അനിൽരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വയോജന ദിനാചരണം ബി.വി.എൻ സംസ്ഥാനയോഗാ സഹപ്രമുഖ് എം.എസ്.ബിജിലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി.ജയലക്ഷ്മി മുഖ്യാതിഥിയായി. ജില്ലാസെക്രട്ടറി എൻ.വി.മോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് പത്മാവതി , ജില്ലാവനിതാവിഭാഗം സെക്രട്ടറി എം.രമണി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.ബാബു സ്വാഗതവും ബ്ലോക്ക് ട്രഷറർ പി.പി.സദാനന്ദൻ നന്ദിയും പറഞ്ഞു.