
തളിപ്പറമ്പ്: ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്പ്പൻ അനുസ്മരണം സംഘടിപ്പിച്ചു. സഹന സൂര്യന് റെഡ് സല്യൂട്ട് എന്ന പേരിൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടന്ന അനുസ്മരണം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ ഉദ്ഘാടനം ചെയ്തു. സി.പി.മുഹാസ് അദ്ധ്യക്ഷത വഹിച്ചു. കെ.സന്തോഷ്, ടി.ബാലകൃഷ്ണൻ, കെ.ഗണേശൻ, എ.രാജേഷ്, എൻ.അനൂപ്, ടി.ലത, സി കെ.ഷോന, പ്രജീഷ് ബാബു, വി.പ്രണവ്, എം.രജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഗായിക ജിനി സുമേഷ് ഗാനവും എം.വി.ജനാർദ്ധനൻ കവിതകളും ആലപിച്ചു. മൂത്തേടത്ത് സ്കൂൾ പരിസരത്തു നിന്നും അനുസ്മരണ റാലി സംഘടിപ്പിച്ചു. ഷിബിൻ കാനായി സ്വാഗതം പറഞ്ഞു.