
പാനൂർ :പാത്തിപ്പാലം ഐ.വി ദാസ് ഗ്രന്ഥാലയം പഠന ഗവേഷണകേന്ദ്രം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാട്ടുപാടാം കൂട്ടുകൂടാം പരിപാടി മൊകേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി.രാജൻ ഉദ്ഘാടനം ചെയ്തു.പി ഹരിനന്ദ് അദ്ധ്യക്ഷത വഹിച്ചു ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ്
സി കെ.സുരേഷ് ബാബു . കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, എം.മനോജ് . എം.സി ശ്രീധരൻ,പുരുഷോത്തമൻ കോമത്ത്, എൻ.കൃഷ്ണൻകുട്ടി, ഗ്രന്ഥശാല സെക്രട്ടറി എൻ.കെ.ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു.പി.പാർവണ സ്വാഗതവും
കെ.രാഘവൻ നന്ദിയും പറഞ്ഞു.