madayipara

പയ്യന്നൂർ:കണ്ണൂർ നെഹ്റു യുവ കേന്ദ്ര, ചെറുതാഴം റെഡ് സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല ഗ്രന്ഥാലയം, മാടായി ജി.വി.എച്ച്.എസ്.എസ് , എൻ.എസ്.എസ് യൂനിറ്റ് സംയുക്ത നേതൃത്വത്തിൽ മാലിന്യ മുക്ത കേരളo ജനകീയ ശുചികരണ ക്യാമ്പയിന്റെ ഭാഗമായി മാടായിപ്പാറയും പരിസരവും ശുചീകരിച്ചു. കണ്ണൂർ ജില്ലാ അസി.കളക്ടർ ഗാന്ധേ സായ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. യു.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. എ.നിഷാന്ത്, എൻ.നാരായണൻ, പ്രണവ് ബാലകൃഷ്ണൻ, യു.സജിത്ത്കുമാർ, വി.നിഖിൽ, എം.പി.ഗിരിഷ്, പി.വി.പാർവ്വതി, പി.പി.ഷീന തുടങ്ങിയവർ സംസാരിച്ചു. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് കൈമാറി.