
പിലാത്തറ: ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനം 5, 6 തീയതികളിൽ കുളപ്പുറത്ത് നടക്കും. ജില്ലയിലെ 18 ഏരിയകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികൾ അടങ്ങുന്ന സമ്മേളനം നടക്കുന്നത്. 5 ന് രാവിലെ 10ന് എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. ബാലസംഘം ജില്ലാ പ്രസിഡന്റ് കെ.സൂര്യ അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 7ന് ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണൻ കുട്ടികളുമായി സംവദിക്കും. ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ.ആദിൽ, കോഓർഡിനേറ്റർ അഡ്വ.എം.രൺദീഷ്, വൈസ് പ്രസിഡന്റ് ഫിദ പ്രദീപ്, ജോ.കൺവീനർ എം.പ്രകാശൻ, പ്രവീഷ പ്രമോദ് എന്നിവർ പ്രസംഗിക്കും. പ്രതിനിധികൾക്ക് കുളപ്പുറം പ്രദേശത്തെ വീടുകളിലാണ് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ എം.ശ്രീധരൻ, പി.വിനോദ്, കെ.സൂര്യ, എം.വി.രാജീവൻ, വിഷ്ണു ജയൻ, കെ.വി.ശ്രീനന്ദ, എ.മാധവൻ എന്നിവർ പങ്കെടുത്തു.