logo

കണ്ണൂർ: കലോത്സവ മാന്വുൽ മാറ്റം വരുത്തിയ ഉത്തരവിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.ഒരാഴ്ചമുമ്പാണ് മാന്വൽ മാറ്റം .അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യമാണ് ഫലം കണ്ടത്. അടുത്ത വർഷം മുതൽ പുതിയ മാന്വൽ പ്രകാരമായിരിക്കും സംഘാടനം .

നിലവിൽ 2018 ലെ മാന്വൽ അനുസരിച്ചാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുന്നത്. നിലവിലുള്ള മാന്വൽ പ്രകാരം ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള ഇനങ്ങൾ കുറവാണ്.കുട്ടികൾക്ക് കൂടുതൽ താൽപ്പര്യം നൃത്ത ഇനങ്ങളോടാണ്. അതിനുള്ള അവസരം ഈ മാന്വൽ മൂലം നഷ്ടമാകുന്നുവെന്നായിരുന്നു വ്യാപക പരാതി.

മോഹിനിയാട്ടം, നാടോടി നൃത്തം, സംഘ നൃത്തം, സംഘ ഗാനം, ലളിത ഗാനം, ഉപകരണ സംഗീതം, ദേശഭക്തി ഗാനം, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് എന്നീ ഇനങ്ങളാണ് ബുദ്ധിപരമായ വൈകല്യമുള്ളവർക്കുള്ള മത്സര ഇനങ്ങൾ. ഇവരിൽ ഏറെ പേർക്കും ഒപ്പന , നാടോടിനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളിൽ താത്പര്യമുള്ളവരാണെങ്കിലും അവസരം കിട്ടുന്നില്ലെന്ന സങ്കടത്തിലായിരുന്നു.അടുത്ത വർഷത്തോടെ അത് മാറി കിട്ടും.