
പരിയാരം:പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ അഞ്ചാം നിലയിലെ റൂമിൽ തുടർച്ചയായി പാമ്പ് കയറുന്നതിനെതിരെ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.രാഹുലിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. തുടർന്ന് സൂപ്രണ്ടുമായി നടന്ന ചർച്ചയിൽ മെഡിക്കൽ കോളേജിന് പരിസരത്തുള്ള കാടുകൾ വെട്ടി തെളിക്കുകയാണെന്നും നവീകരണം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും ഉറപ്പുനൽകി. അരമണിക്കൂർ നീണ്ട ഉപരോധത്തിലും ചർച്ചയിലും സന്ദീപ് പാണപ്പുഴ, പുത്തൻ പുരയിൽ രാഹുൽ, അമൽ കുട്ട്യാട്ടൂർ, സുധീഷ് വെള്ളച്ചാൽ, അക്ഷയ് പറവൂർ, കെ.വി സുരാഗ്, സരീഷ് പുത്തൂർ, മിഥുൻ കുളപ്പുറം, പ്രജിത് റോഷൻ, പി.സി അബുതാഹിർ എന്നിവർ പങ്കെടുത്തു.