
പഴയങ്ങാടി:പുതിയങ്ങാടി കടലിൽ നങ്കൂരമിട്ട മത്സ്യബന്ധന ഫൈബർ വള്ളം മുങ്ങി. ഇന്നലെ രാവിലെയാണ് മത്സ്യതൊഴിലാളികൾ വള്ളം മുങ്ങിയ നിലയിൽ കണ്ടത്. പുതിയങ്ങാടിയിലെ മമ്മസൻ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഫെറാറി എന്ന ലാലന്റ് എന്ന വള്ളം കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിന് ശേഷം പുതിയങ്ങാടി കടലിൽ നങ്കൂരമിട്ടതായിരുന്നു. ലക്ഷങ്ങൾ വിലവരുന്ന വലയും എൻജിനും നഷ്ടപ്പെട്ടു. വള്ളത്തിന് കേടുപാട് പറ്റുകയും ചെയ്തു. പുതിയങ്ങാടിയിൽ ഹാർബർ ഇല്ലാത്തതാണ് വള്ളം കടലിൽ സുരക്ഷിതമല്ലാത്ത സ്ഥലത്ത് നങ്കൂരമിടാൻ കാരണം. മുങ്ങിയ വള്ളം ജെ.സി ബിയുടെ സഹായത്തോടെ മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് കരക്ക് എത്തിച്ചു.മത്സ്യബന്ധനത്തിന് ശേഷം സാധാരണ തൊഴിലാളികൾ വള്ളത്തിൽ കിടന്നുറങ്ങാറാണ് പതിവ്. ഇന്നലെ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി