
കണ്ണൂർ: ഇരുന്നത് വീൽചെയറിലാണെങ്കിലും പരിമിതികൾക്കുള്ളിൽ നിന്ന് അവർ ആടിയും പാടിയും സദസിന്റെ ഓമനകളായി.അവരുടെ ആവേശം കണ്ട സദസ് അവർക്ക് വേണ്ടി കൈയടിച്ചു. അതു കൗണ്ട കൗതുകത്തിൽ അവർ പരസ്പരം നോക്കി ചിരിച്ചു.വളാഞ്ചേരി പുറമണ്ണൂരിലെ വി.കെ.എം സ്‌പെഷ്യൽ സ്കൂളിലെ ഏഴംഗ സംഘമാണ് മത്സര വേദിയിലൊരുമിച്ചെത്തി ആവേശം തീർത്തത്. സംഘഗാനം, ലളിതഗാനം, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലെല്ലാം ഷഹസാൻ, അൻഷ ഫാത്തിമ, പ്രസ്മിൻ, ആയിഷ അൻവി, ഫാത്തിമ ഫിദ എന്നീ കുട്ടികൾ പങ്കെടുത്തു. വീൽച്ചെയറിലിരുന്നായിരുന്നു പാട്ടും താളംപിടിക്കലുമൊക്കെ.20 വർഷമായി വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളിൽ നിന്ന് എല്ലാ വർഷവും മത്സരാർത്ഥികൾ കലോത്സവത്തിന് എത്താറുണ്ട്.