ches

ചേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ഉത്തരമേഖല ചെസ്സ് ടൂർണമെന്റ് 6ന് രാവിലെ 10ന് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും യു.എം.സി പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അദ്ധ്യക്ഷത വഹിക്കും.വൈകുന്നേരം 5ന് സമാപന സമ്മേളനം പേരാവൂർ പൊലീസ് ഇൻസ്പെക്ട‌ർ പി.ബി.സജീവ് ഉദ്ഘാടനം ചെയ്യും.യു.എം.സി യൂത്ത് വിംഗ് പ്രസിഡന്റ് എ.പി.സുജീഷ് അദ്ധ്യക്ഷത വഹിക്കും.സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനമായി ₹80,000 നൽകും. രജിസ്‌ട്രേഷൻ അവസാനതീയതി ഇന്ന്. ഫോൺ: 9388775570.വാർത്താസമ്മേളനത്തിൽ യു.എം.സി യൂത്ത് വിംഗ് പ്രസിഡന്റ് എ.പി.സുജീഷ്, സെക്രട്ടറി പി.ജോയി, ട്രഷറർ കെ.സിറാജ്, ടി.പി. ഷമീർ, പ്രവീൺ കാരാട്ട് എന്നിവർ പങ്കെടുത്തു.