
കണ്ണൂർ:വെറും രണ്ട് ദിവസം കൊണ്ട് യൂട്യൂബ് നോക്കി പഠിച്ചാണ് പന്ത്രണ്ടു വയസ്സുകാരി നിധി മോഹിനിയാട്ട വേദിയിലെത്തിയത്.
ഒാട്ടിസം എന്ന അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും അവൾക്ക് വേദിയിൽ ചെറുതായിപ്പോലും ചുവട് പിഴച്ചില്ല.അങ്ങനെ സെക്കന്ററി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ തൃശൂർ പൂൻ കുന്നം സ്വദേശി കെ.പി.നിധി ഒന്നാം സ്ഥാനം തന്നെ സ്വന്തമാക്കി.തൃശൂർ സ്വാശ്രയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയാണ്.നൃത്തം പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവും ആത്മവിശ്വസവും അവൾക്കുണ്ട്.അത് കൊണ്ട് തന്നെ മറ്റാരുടെയും സഹായമില്ലാതെ അവൾ തന്നെ രണ്ട് ദിവസം കൊണ്ട് യൂട്യൂബ് നോക്കി പഠിച്ചെടുത്താണ് വേദിയിലെത്തിയത്.നാടോടി നൃത്തത്തിലും മത്സരിച്ചിരുന്നു.രഞ്ജിത്ത് പി. ദിനേശിന്റെയും കെ.പി.പ്രീതിയുടേയും മകളാണ്. നിധാൻ സഹോദരനാണ്.