
ചെറുപുഴ:പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ഐ.ടി. മേള ഇന്ന് ചെറുപുഴയിൽ തുടങ്ങും. പ്രവൃത്തിപരിചയ, ഐ.ടി മേളകൾ ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലും ഗണിതശാസ്ത്രമേള ചെറുപുഴ ജെ.എം.യു.പി സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിലും നടക്കും. ഉപജില്ലയിലെ 99 സ്കൂളുകളിൽ നിന്നായി 3200 പ്രതിഭകളും 500 ഓളം അദ്ധ്യാപകരും മേളയിൽ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ, പയ്യന്നൂർ എ.ഇ.ഒ ടി.വി.ജ്യോതിബാസു, ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ മാത്യു, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ എം.പ്രദീപ്, ട്രഷറർ സി വി ബാബു, എക്സിക്യൂട്ടിവംഗം രമേശൻ കാന, കെ.വി.പ്രകാശൻ, സ്കൂൾ പി.ടി.എ.പ്രസിഡന്റ് കെ.എ.സജി, പ്രോഗ്രാം കൺവീനർ സാൽവി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.