cvcvbxfv

കാസർകോട്: മഞ്ചേശ്വരം കോഴക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകാൻ സെപ്തംബർ 30ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നും കേസ് നിലനിൽക്കില്ലെന്നുമാണ് വിടുതൽ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. യുവമോർച്ച സംസ്ഥാന ട്രഷറർ സുനിൽ നായക്, ബി.ജെ.പി മുൻ കാസർകോട് ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണഷെട്ടി, കെ.സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരും കേസിൽ പ്രതികളാണ്.