sreemuthappan

ചെറുവത്തൂർ: കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ മടയൻ, ആൾ മടയൻ , കലശക്കാരൻ എന്നിവരുടെ കൂട്ടായ്മയായ ഉത്തര മലബാർ ശ്രീ മുത്തപ്പൻ സേവാസംഘം പതിനെട്ടാം വാർഷികാഘോഷം 14 ന് പാപ്പിനിശ്ശേരി വെങ്ങിലാട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടക്കും. സേവാസംഘം പ്രസിഡന്റ് രവീന്ദ്രൻ മടയന്റെ അദ്ധ്യക്ഷതയിൽ കെ.വി.സുമേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കൈരളി ബുക്സ് ചെയർമാൻ ഡോ.മുരളി മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ശ്രീജ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. മാലിനി, തീയ്യ മഹാസഭ ജില്ലാ പ്രസിഡന്റ് എം.ടി.പ്രകാശൻ, തീയ്യക്ഷേമ സഭ ജില്ലാസെക്രട്ടറി അജയൻ മത്യാരി, മുത്തപ്പൻ മടപ്പുരയിലെ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.സനൽ മടയൻ സ്വാഗതവും സേവാസംഘം വൈസ് പ്രസിഡന്റ് ടി.ടി.പവിത്രൻ നന്ദിയും പറയും. .