fund

കാഞ്ഞങ്ങാട്:അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്‌കൂളിന്റെ നാളിതുവരെയുള്ള പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം ഡിസംബർ ആദ്യവാരം നടക്കും. സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കി എ.ഹമീദ് ഹാജിക്ക് കൈമാറി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ വി.മോഹനൻ, പി.ടി.എ പ്രസിഡന്റ് ജാഫർ പാലായി, എം.പി.ടി.എ പ്രസിഡന്റ് രമ്യാ സുനിൽ, വികസന സമിതി ചെയർമാൻ കെ.രാജൻ, കൺവീനർ എ.പി.രാജൻ, ഹാജിറ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിന് മൻസൂർ ഹോസ്പിറ്റൽ നൽകുന്ന ക്ലോക്കുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ഉംറ നിർവഹിക്കാനായി വിദേശത്തേക്ക് പോകുന്ന പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് നൗഷാദ് ഐ കാർഡിനെ ചടങ്ങിൽ കുഞ്ഞഹമ്മദ് പാലക്കി ആദരിച്ചു.രാജേഷ് കാറ്റാടി സ്വാഗതവും സുമാ രാജൻ നന്ദിയും പറഞ്ഞു.