congress

പരിയാരം: കാഞ്ഞിരങ്ങാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് സമീപം ഉയർത്തിയ കൊടിയും കൊടിമരവും നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഡി.സി സി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.വി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാജീവൻ വെള്ളാവ്, കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം പി.സുഖദേവൻ, യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി.സുരാജ്, പി.രാമർകുട്ടി, കുമ്പക്കര കൃഷ്ണൻ, കെ. രഘു എന്നിവർ പ്രസംഗിച്ചു. കൊടിമരം നശിപ്പിച്ച സ്ഥലത്ത് വീണ്ടും കോൺഗ്രസ് പ്രവർത്തകർ പതാക ഉയർത്തി.സംഭവത്തിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.