humen-right

കൂത്തുപറമ്പ്:ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാസമ്മേളനം നാളെ കൂത്തുപറമ്പ് പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകഹാളിൽ നടക്കും. രാവിലെ ഒൻപതിന് ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാക്കോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പ്രകാശൻ പറമ്പൻ മുഖ്യാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.കെ.സുരേഷ് ബാബു, റിട്ടയേർഡ് ഡിവൈ.എസ്.പി പി.സി ബാബു, അഡ്വക്കറ്റ് പി.എം.ഭാസുരി എന്നിവർ ക്ലാസ്സ് എടുക്കും.യുവജന വിഭാഗം ദേശീയ സെക്രട്ടറി സി മനോജ്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് മിനി ഷാജി, യുവജന വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറി വി.പി.ചിത്രൻ എന്നിവർ സംസാരിക്കും. പത്ര സമ്മേളനത്തിൽ പ്രകാശൻ പറമ്പൻ, ഒ.ബാലൻ, മനോജ് സി മാനന്തേരി, പി.പി.ചിത്രൻ, വി.കെ.രാമചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു