
പഴയങ്ങാടി:ക്ഷേത്രകല അക്കാദമി അവാർഡ് വിതരണം നാളെ വൈകിട്ട് മൂന്നിന് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. പത്മഭൂഷൻ ഗായിക കെ.എസ്.ചിത്ര, പത്മശ്രീ രാമചന്ദ്ര പുലവർ, ഡോ.രാജശ്രീ വാര്യർ തുടങ്ങി 36 പ്രതിഭകളെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്. എം.വിജൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മുൻ എം.എൽ.എ ടി.വി.രാജേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ക്ഷേത്രകല അക്കാഡമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, കെ.പത്മനാഭൻ, ഗോവിന്ദൻ കണ്ണപുരം, കൃഷ്ണൻ നടുവലത്ത്,വി.വി.രമേശൻ എന്നിവർ പങ്കെടുത്തു.