ph-1
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർ മുൻസിപ്പൽ സ്കൂൾ വേദിയിൽ നിന്നും മിക്സ്ഡ് യു പി സ്കൂൾ വേദിയിലേക്ക് പോകുന്നു

കണ്ണൂർ: രണ്ടുദിവസമായി കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്നലെയും ഇന്നുമായി കാഴ്ച, കേൾവി പരിമിതിയുള്ള കുട്ടികളുടെ മത്സരമാണ് നടക്കുന്നത്. രണ്ടാംദിനം പിന്നിട്ടപ്പോൾ 318 പോയിന്റോടെ കോഴിക്കോടാണ് മുന്നിൽ. 278 പോയിന്റുമായി മലപ്പുറം രണ്ടും 271 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതുമാണ്. തൃശൂർ (268), കോട്ടയം (266) ജില്ലകൾ തൊട്ടുപിന്നിലാണ്.

സ്കൂളുകളിൽ 41 പോയിന്റോടെ സെൻ ക്ലേർ ഓറൽ സ്കൂൾ ഫോർഡ് ദ ഡഫാണ് ഒന്നാമത്. 38 പോയിന്റ് വീതമുള്ള കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർസെക്കൻഡറി സ്കൂളും ചെർക്കള മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഫോർഡ് ദി ഡഫും രണ്ടാംസ്ഥാനത്താണ്. 36 പോയിന്റുള്ള സെന്റ് റൊസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗാണ് മൂന്നാമത്. മണക്കല എച്ച്.എസ്.എസ് ഫോർ പി.എച്ച് 33 പോയിന്റോടെ നാലാം സ്ഥാനത്തുമുണ്ട്.