photo-

കണ്ണൂർ: ഒരുമിച്ച് ഒരേ താളത്തിൽ കൈകൾ കൊട്ടി താളം പിടിച്ച പ്പോൾ ഒപ്പന മത്സരത്തിൽ കാസർകോട് , ചെർക്കള മാർത്തോമ എച്ച്.എസ്.എസ് ഫോർ ഡെഫ്‌സ് സ്കൂളിലെ കുട്ടികൾക്ക് എ ഗ്രേഡ് .വേദിയുടെ മുന്നിൽ കുട്ടികൾക്കൊപ്പം ചുവടുവെച്ച പരിശീലകൻ തസ്ബീർ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. തസ്ബീറിനെ പോലെ തന്നെ എല്ലാ ഒപ്പന പരിശീലകരും കാണികൾക്ക് കൂടി ഹരമായി എന്നു വേണം പറയാൻ.എല്ലാ അദ്ധ്യാപകരും കുട്ടികൾക്കൊപ്പം ഏറെ ആവേശത്തോടെ വേദിയുടെ മുന്നിൽ നിന്ന് ചുവടു വയ്ക്കുകയായിരുന്നു. ഒപ്പന അദ്ധ്യാപകരുടെ ആ വലിയ പിന്തുണ എല്ലാ ടീമുകളെയും മികച്ച പ്രകടനത്തിലേക്ക് നയിക്കുകയായിരുന്നു. വിധികർത്താക്കൾ പോലും മികച്ചത് ഏതെന്ന് കണ്ടെത്താൻ പ്രയാസപ്പെട്ടു . പങ്കെടുത്ത എല്ലാ ടീമുകളും എഗ്രേഡുo നേടി.കേൾക്കാനും സംസാരിക്കാനും കഴിയാത്ത കുട്ടികളെ ഏറെ പ്രയാസപ്പെട്ടാണ് ഓരോ പരിശീലകനും ഒപ്പന കളിക്കാൻ പ്രാപ്തരാക്കിയത്.