akpa

കാഞ്ഞങ്ങാട്: പാർലിമെന്റ് ഇലക്ഷനിൽ കാസർകോട് ജില്ലയിൽ വീഡിയോ ചിത്രീകരിച്ച വീഡിയോ ഗ്രാഫർമാർക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻകാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ സെക്രട്ടറി ടി.വി.സുഗുണൻ , സംസ്ഥാനകമ്മിറ്റി അംഗം പ്രശാന്ത് ,​കെ.വി. സുനിൽ കുമാർ , ജില്ലാ വൈസ് പ്രസിഡന്റ് ഷെരിഫ് ഫ്രെയിം ആർട്ട്‌, വി.വി.വേണു , ജോയിന്റ് സെക്രട്ടറി പ്രജിത് കളർ പ്ലസ്സ്, പി.കെ.അശോകൻ , എ.വാസു , അപ്പണ്ണ, പ്രജീഷ്, പി.രാജീവൻ, പ്രഭാകരൻ തരംഗിണി എന്നിവർ സംസാരിച്ചു.വി.എൻ.രാജേന്ദ്രൻ സ്വാഗതവും ജില്ലാ പി.ആർ.ഒ അനൂപ് ചന്തേര നന്ദിയും പറഞ്ഞു.