photo-

കണ്ണൂർ:കണ്ണുകളിലെ ഇരുട്ടിനെ ജീവിതത്തിലെ വെളിച്ചമാക്കി മാറ്റുകയാണ് എറണാകുളം കൊച്ചുകടവന്തറ സ്വദേശി എം.ജെ.അഭിഷേക് .പൂർണ്ണമായ അന്ധതയുള്ള അഭിഷേക് പങ്കെടുത്ത എല്ലാ ഇനത്തിലും അവൻ എ ഗ്രേഡും ഒപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനത്തുമെത്തി.

കഥാഗദനം,ലളിതഗാനം,ദേശഭക്തി ഗാനം ,ബാന്റ് എന്നീ ഇനങ്ങളിലാണ് പങ്കെടുത്തത്.കഥാഗദനത്തിന് ഒന്നാം സ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും നേടി.പത്താം ക്ലാസുകാരനായ അഭിഷേക് ആലുവ കുട്ടമശ്ശേരി ജി.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്.ആലുവ സ്കൂൾ ഫോർ ദി ബ്ലൈന്റിൽ താമസിച്ചു കൊണ്ടാണ് പഠനം.പ്രവീണയാണ് അഭിഷേകിനെ സംഗീതം പഠിപ്പിക്കുന്നത്.കഥാപ്രസംഗത്തിന് എല്ലാ പ്രാവശ്യവും ഒന്നാംസ്ഥാനം കിട്ടാറുള്ള അഭിഷേകിന് ഇപ്രാവശ്യം പിന്നണിയില്ലാത്തതു കൊണ്ട് മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല .രണ്ടാം ക്ലാസുമുതൽ സംസ്ഥാനതലത്തിൽ മത്സരിക്കുന്നുണ്ട് അഭിഷേക് .ജിബിൻ ജോർജിന്റെയും മീരയുടേയും മകനാണ്.മൂന്നാം ക്ലാസുകാരൻ അനോഷ് സഹോദരനാണ്.