
തളിപ്പറമ്പ്:പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാലയുടെയും മോറാഴ,ചേര ഡിവൈ എഫ് ഐ യുടെയും സംയുക്തഭിമുഖ്യത്തിൽ നാലാമത് കണ്ണൂർ കാസർകോട് ജില്ലാതല വള്ളം കളി മത്സരം ഒക്ടോബർ 6ന് വെള്ളിക്കീൽ പുഴയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരുപത്തിയെട്ട് ടീമുകളാണ് മത്സരം പങ്കെടുക്കുന്നത്. മത്സര വിജയികൾക്ക് 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാംസമ്മാനമായി 10000 രൂപയും നൽകും. വള്ളംകളി ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും. എം.വി ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.വിജിൻ എം.എൽ.എ മുഖ്യാതിഥിയാകും.ചടങ്ങിൽ പ്രദേശത്തെ മത്സ്യ തൊഴിലാളികളെ ആദരിക്കുമെന്നും പി.കെ.ശ്യാമള, കെ.രമേശൻ, കെ.വിജേഷ്, കെ.കൃഷ്ണൻ, പി.കെ.ദിവാകരൻ,വി.പി.ബിജു, പി.പവിത്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.