co-op

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ നവംബർ 9, 10 തീയ്യതികളിൽ നടക്കുന്ന കേരള കോ ഓപറേറ്റീവ് എംപ്ലോയ്സ് സെന്റർ (കെ.സി.ഇ.സി) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കെ.എം.കെ സ്മാരക കലാസമിതിയിൽ പ്രവർത്തനമാരംഭിച്ചു. ആർ.ജെ.ഡി. സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന സഹകാരിയുമായ എം.കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി ഇ.സി. സംസ്ഥാന പ്രസിഡൻ്റ് പി.സുജിത്ത്, സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, വല്യാപ്പള്ളി ബാലകൃഷ്ണൻ, കെ.പവിത്രൻ, പി.വി.തമ്പാൻ, ഇ.ബാലകൃഷ്ണൻ, വി.വി.വിജയൻ, ടി.അജിത സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവിനർ ഇ.വി.ഗണേശൻ സ്വാഗതവും പി.രാജൻ പണിക്കർ നന്ദിയും പറഞ്ഞു.