sastrakreeya

പയ്യന്നൂർ : റോട്ടറി ക്ളബ്ബ് , കോയമ്പത്തൂർ മെട്രോപോളിസ് റോട്ടറി ക്ലബ്ബ് , കോയമ്പത്തൂർ ഗംഗ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തീ പൊള്ളൽ വൈകല്യങ്ങൾക്ക് സൗജന്യശസ്ത്രക്രിയ ചികിത്സ പദ്ധതി സംഘടിപ്പിച്ചു. പ്രാഥമിക പരിശോധന പൂർത്തിയായ പതിനഞ്ചോളം പേരുടെ തുടർ ചികിത്സയും ശസ്ത്രക്രിയയും കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ നടത്തും. ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു.ഡോ.ജി.എസ്. മൃദുൽ ,റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ വി.ജി.നായനാർ,ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി സി ആർ. നമ്പ്യാർ,സോണൽ കോർഡിനേറ്റർ വി.കെ.വി.മനോജ് , ഗംഗാ ആശുപത്രി പബ്ലിക് റിലേഷൻസ് ഓഫീസർ ഷിനോജ് , കമലാക്ഷൻ മേലേടത്ത് സംസാരിച്ചു . ഇമേജ് ചെയർമാൻ ടി.എ.രാജീവൻ സ്വാഗതവും സെക്രട്ടറി ബാബു പള്ളയിൽ നന്ദിയും പറഞ്ഞു.