oryara

തൃക്കരിപ്പൂർ: മാവിലാക്കടപ്പുറം ഒരിയരക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ഉത്സവാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വടക്കം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ചവരെയും അനുമോദിച്ചു. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഒ കെ സുകു അധ്യക്ഷത വഹിച്ചു. നെല്ലിക്കാതുരുത്തി നിലമംഗലത്ത് കഴകം ഭഗവതി ക്ഷേത്രം പ്രസിഡന്റ് അമ്പാടി, ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സെക്രട്ടറി കെ.അശോകൻ, റസാഖ് പുനത്തിൽ, വാർഡ് മെമ്പർ എം.ടി.ബുഷ്റ , എം.കെ.സുബൈർ , സുമാകണ്ണൻ, ദിനേശൻ മേലത്ത് എന്നിവർ സംസാരിച്ചു ആഘോഷകമ്മിറ്റി സെക്രട്ടറി കെ.വി.രമേശൻ സ്വാഗതവും കെ.വി.അജേഷ് നന്ദിയും പറഞ്ഞു.