puzhathi

കണ്ണൂർ: കോർപറേഷൻ പുഴാതി സോണലിലെ പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി.രാജേഷ്, കൗൺസിലർമാരായ ടി.രവീന്ദ്രൻ, എൻ.സുകന്യ , കൂക്കിരി രാജേഷ്, സി സുനിഷ, എം.ശകുന്തള, ഡി.എം.ഒ ഡോ.എം.പീയുഷ്, എൻ.എച്ച്.എം ഡി.പി.എം ഡോ.പി.കെ.അനിൽകുമാർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.സി പി.ബജോയ്, ഡോ.മിനി ശ്രീധരൻ, ഡോ.എസ് ഷൈനി, സംസാരിച്ചു. എൻ.എച്ച്.എം ഫണ്ടിൽ നിന്നും 1.43 കോടി രൂപയാണ് സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് അനുവദിച്ചത്.