പിലിക്കോട്: സി.പി.എം പിലിക്കോട് വെസ്റ്റ് ലോക്കൽ സമ്മേളനത്തിന് കോതോളിയിലെ സീതാറാം യെച്ചുരി നഗറിൽ തുടക്കമായി. കെ.പി നാരായണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി രാജീവൻ രക്തസാക്ഷി പ്രമേയവും പി. സുധാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി. ഭരതൻ, എം. നന്ദകുമാർ, എം. ശശി എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.വി ചന്ദ്രൻ, ടി.വി ഗോവിന്ദൻ, സി.വി നാരായണൻ, പി.പി പ്രസന്നകുമാരി എന്നിവർ സംബന്ധിച്ചു. എം. നന്ദകുമാർ സ്വാഗതം പറഞ്ഞു. എൻ.വി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് കോതോളിയിൽ നിന്നും റെഡ് വളണ്ടിയർ മാർച്ചോടു കൂടി നടക്കുന്ന പ്രകടനത്തോടെയും കരപ്പാത്ത് കെ. കുഞ്ഞിരാമൻ നഗറിൽ നടക്കുന്ന പൊതുയോഗത്തോടെയും സമ്മേളനം സമാപിക്കും.